പൊതു വിദ്യാലയത്തിൽ പഠിച്ച് കഠിന പ്രയത്നത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി ആദർശ് നാടിന് മാതൃകയാവുകയാണ്.
കുളത്തൂർ ഗവ. എച്ച് എസ് എസ്സിലെ എസ് എസ് എൽസി, നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു എന്നിവക്ക് ശേഷം വെള്ളായണി കാർഷിക കോളേജിൽ നിന്ന് ബി എസ് സി അഗ്രിക്കൾച്ചറിൽ ഉന്നത വിജയം നേടിയതിനു ശേഷമാണ് സിവിൽ സർവീസ് പരീക്ഷയിൽ 457-ാ മത്തെ റാങ്ക് നേടിയത്.
വെങ്കടമ്പ് ഊരംവിള ശാന്തി ഭവനിൽ പിഡബ്ല്യുഡി ജീവ നക്കാരനായ എം ക്രിസ്തുദാസ് , കഴിവൂർ ഗവ. എച്ച്എസ് അധ്യാപിക പി എസ് ഷൈനി എന്നിവരുടെ മകനാണ് സി എസ് ആദർശ് എന്ന ഈ മിടുക്കൻ..
ആദർശിന് അഭിനന്ദനങ്ങൾ