തിരുവനന്തപുരം: ബക്രീദ് ശനിയാഴ്ചയാണെങ്കിലും നാളെ ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകൾ ഉള്ള സ്കൂളുകൾക്ക് നാളെ അവധിയായിരിക്കും.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് നാളെ അവധി ദിവസമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അവധി റദ്ദാക്കി ശനിയാഴ്ചയിലേക്ക് മാറ്റിയതോടെ സർക്കാർ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സർക്കാർ തീരുമാനം വന്നത്.