കോട്ടപ്പുറം: മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻനായർ ജൂഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മുനമ്പം തീരപ്രദേശത്തെ താമസക്കാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെആർഎൽസിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ മുനമ്പം സമരപ്പന്തലിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു.
ജൂൺ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് മുനമ്പം സമരപന്തലിൽ നടക്കുന്ന സമ്മേളനം കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യും.
കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി .ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്,വരാപ്പുഴ അതിരൂപത പ്രതിനിധി ഫാ. ഡെന്നി പെരിങ്ങാട്ട്, കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ.ഷെറി ജെ. തോമസ് , കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരിയും ഭൂസംരക്ഷണസമിതിയുടെ വക്താവുമായ ഫാ. ആന്റണി സേവ്യർ തറയിൽ, മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ പങ്കെടുക്കും.
വൈദീകരും സന്യസ്തരുമടക്കം കെആർഎൽസി സിയിൽ നിന്നും വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ നിന്നും കെഎൽസിഎ , കെഎൽസിഡബ്ല്യുഎ , കെസിവൈഎം , സിഎസ്എസ്, കെഎൽഎം, സിഎൽസി തുടങ്ങിയ സംഘടനകളിൽ നിന്നും പ്രതിനിധികളും പങ്കെടുക്കും.