നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ KLM സോണൽ മീറ്റിംഗ് – 2025 സംഘടിപ്പിച്ചു.
KLM രൂപത പ്രസിഡൻ്റ് ദേവരാജൻ അദ്ധ്യക്ഷത വഹിച്ച യോഗം KLM സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് ഷൈൻ ഉത്ഘാടനം ചെയ്തു. KLM രൂപത സെക്രട്ടറി ബീനറാണി റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത KLM ഡയറക്ടർ ഫാ.ഡെന്നിസ് മണ്ണൂർ, കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ്,വത്സല ബാബു, അൽഫോൻസ ആൻ്റിൽസ്, ആനിമേറ്റർ ക്രിസ്റ്റൽബായി എന്നിവർ സംസാരിച്ചു.
KLM സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷൈൻ ൻ്റെ നേതൃത്വത്തിൽ KLM നെയ്യാറ്റിൻകര രൂപത സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. KLM ആനിമേറ്റർ മാരായ ശശികുമാർ,ജയരാജ്, KLM എക്സിക്യുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. KLM ൻ്റെ പ്രവർത്തനങ്ങൾ തൊഴിലാളി ക്ഷേമ പദ്ധതികൾ എന്നിവയെ കുറിച്ച് ഷൈൻ ക്ലാസ് നയിച്ചു.