കൊടുങ്ങല്ലൂർ: അൾത്താര ശുശ്രൂഷ വിശുദ്ധിയിലേക്കുള്ള വിളിയാണെന്നും ഓരോ ദേവാലയങ്ങളും വിശുദ്ധരെ വാർത്തയെടുക്കുന്ന ഇടങ്ങൾ ആണെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. കോട്ടപ്പുറം രൂപത അൾത്താര ബാലന്മാരുടെ സംഗമത്തിൽ ബലിയർപ്പിച്ചു അൾത്താര ബാലന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടപ്പുറം വികാസിൽ വച്ച് നടത്തിയ അൾത്താര ബാലസംഗമത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 331 അൾത്താര ബാലന്മാർ പങ്കെടുത്തു.
അൾത്താര ബാലസംഗമ സമ്മേളനം കോട്ടപ്പുറം രൂപതാ ചാൻസിലർ ഫാ. ഷാബു കുന്നത്തൂർ ഉത്ഘാടനം ചെയ്യുകയും അൾത്താര ബാലസംഘo ഡയറക്ടർ ഫാ.സിന്റോ കുരിയപറമ്പിൽ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു