കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന “കരുതൽ വിദ്യാഭ്യാസ പദ്ധതി” ആറാം ഘട്ട ഉദ്ഘാടനം സെന്റ്. തെരേസാസ് കോളേജിൽ വെച്ച് കോളേജ് ഡയറക്ടർ സി.ടെസ്സ CSST ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി ആമുഖ പ്രഭാഷണം നടത്തി.
ഓച്ചന്തുരുത് സ്കൂൾ പ്രിൻസിപ്പാൾ സി. നിരഞ്ജന CSST ആശംസ അർപ്പിച്ച് സംസാരിച്ചു. വൈപ്പിൻ പ്രദേശത്തെ കുട്ടികൾക്കാണ് കരുതൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ബാഗ് അടങ്ങിയ കിറ്റ് നൽകുന്നത്.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, വിനോജ് വർഗ്ഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, കത്തീഡ്രൽ-തൈക്കുടം മേഖലാ വൈസ് പ്രസിഡന്റ് അമല റോസ് കെ.ജെ, യൂണിറ്റ് ഭാരവാഹികൾ സന്നിഹിതരായിരുന്നു.