തോപ്പുംപടി : കെ സി വൈ എം തോപ്പുംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കുതിരക്കുർക്കരിയിൽ ഗ്രാമ ദർശൻ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമങ്ങളെ തിരിച്ചറിയുന്നതിനും പ്രദേശത്തെ വികസന സാധ്യതകൾ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കെ സി വൈ എം തോപ്പുംപടി യൂണിറ്റ് അംഗങ്ങൾ ക്യാമ്പിന്റെ ഭാഗമായി കുതിരക്കൂർക്കരി ഗ്രാമം സന്ദർശിക്കുകയും അവിടത്തെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കെ സി വൈ എം രൂപത ഡയറക്ടർ ഫാ.മിൽട്ടസ് കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് സയന ഫിലോമിന അധ്യക്ഷ വഹിച്ചു. കെസിവൈഎം യൂണിറ്റ് ഡയറക്ടർ ഫാ.എബിൻ സെബാസ്റ്റ്യൻ, ഫാ.സിബിൻ അഞ്ചുകണ്ടത്തിൽ, മുൻ ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി, കൊച്ചി രൂപത എക്സിക്യൂട്ടീവ് അംഗം ബെയ്സിൽ റിച്ചാർഡ്, യൂണിറ്റ് ആനിമേറ്റർ സുമിത് ജോസഫ്, യൂണിറ്റ് സെക്രട്ടറി ആൻസൺ കെ ലൈജു,ട്രഷർ കെ.ജെ എൽവിസ്,ജോവിൻ ജോസഫ്,ആദർശ് ജോയ്, ജോസ് റാൽഫ് എന്നിവർ സംസാരിച്ചു.