ശരിദൂരമാകാൻ ലത്തീൻസമുദായം
കൊച്ചി: ലത്തീൻ വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാർട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎൽസിഎ എറണാകുളം ജില്ലാ സമുദായസംഗമം സംഘടിപ്പിച്ചു.
വരുന്ന തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങളെ പരിഗണിക്കുന്ന പാർട്ടികളെ മാത്രമേ സമുദായം പരിഗണിക്കു.
എല്ലാകാലത്തും സമദൂരമായി തുടരാൻ ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാൻ കഴിവുള്ളവരാണ് ലത്തീൻ കത്തോലിക്കരെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പ്രസിഡൻ്റ് സി. ജെ. പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.
വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം,
ഹൈബി ഈഡൻഎം.പി, ടി.ജെ വിനോദ് എംഎൽഎ, കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്,ബിജെപി ജില്ലാ പ്രസിഡന്റ്കെ എസ് ഷൈജു, കെ.സി.എഫ് ജനറൽ സെക്രട്ടറി വി സി ജോർജുകുട്ടി,
അല്മായ കമ്മീഷൻ അസോ. ഡയറക്ടർ ഷാജി ജോർജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ബി.സി.സി ഡയറക്ടർ
ഫാ.യേശുദാസ് പഴമ്പിള്ളി,കെഎൽസിഎ ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,കെഎൽസി എ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡൻ്റ്അനിൽ കുന്നത്തൂർ,
കെഎൽസിഎ കൊച്ചി രൂപത ട്രഷറർ ജോബ് പുളിക്കിൽ,അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ
റോയ് ഡി ക്കുഞ്ഞ, ട്രഷറർ എൻ.ജെ. പൗലോസ്, വൈസ് പ്രസിഡന്റ്
ബാബു ആൻ്റണിഎന്നിവർ പ്രസംഗിച്ചു.
ഐ ഫൗണ്ടേഷനുമായി സഹകരിച്ച് കെഎൽസിഎ നടപ്പിലാക്കുന്ന നേത്ര ചികിത്സാ പ്രിവിലേജ് കാർഡിൻ്റെ വിതരണോദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. കെഎൽസിഎ മുഖപത്രം സത്യനാദം പ്രത്യേക പതിപ്പ് ബിഷപ് ഡോ.ആന്റണി വാലുങ്കൽ കിൻഫ്ര ചെയർമാൻ സാബു ജോർജിന് നൽകി പ്രകാശനം ചെയ്തു.എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.