കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം അരോഹ -2025 ഫോർട്ട് കൊച്ചി സബ് കളക്ടർ മീര കെ IAS ഉദ്ഘാടനം ചെയ്തു.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ ജോർജ് സെക്വീര അദ്ധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് വിവിധ മത്സരങ്ങളിൽ വിജയികളായ നഴ്സുമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ലൂർദ്സ് കോൺവെന്റ് സുപ്പീരിയർ സി. ആലീസ് ജോസഫ് നൈറ്റിംഗേൾ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട നഴ്സിനെ ആദരിച്ചു. ലൂർദ്സ് കോളേജ് ഓഫ് നേഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരത്തിൽ നഴ്സസ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡയാലിസിസ് രോഗികൾക്കായുള്ള ചികിത്സാ നിധിയിലേക്കുള്ള നഴ്സുമാരുടെ സംഭാവന സൗമി എ ചാക്കോയിൽ നിന്നും ഫാ. ജോർജ് സെക്വീര ഏറ്റുവാങ്ങി. ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് ജോൺ എബ്രഹാം നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഗോൾഡിൻ പീറ്റർ, ഗ്ലോറി എ എന്നിവർ സംസാരിച്ചു.