കൊച്ചി : കൊച്ചി രൂപതയിലെ പുതിയ കെ.സി.വൈ.എം. ഭാരവാഹികൾക്കായി ഏകദിന പരിശീലന പരിപാടി “ഉണർവ്” ഫോർട്ട് കൊച്ചി ബിഷപ്സ് ഹൗസിൽ വച്ച് നടന്നു.
ഡെലിഗേറ്റ് ഓഫ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി പുതിയ കെ.സി.വൈ.എം. ഭാരവാഹികളെ അഭിസംബോധന ചെയ്തു, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് ആൻ്റൺ OSJ ഭാരവാഹികൾക്ക് നേതൃത്വ പരിശീലന ക്ലാസ് നൽകി, കെ.സി.വൈ.എം. കൊച്ചി രൂപത മുൻ പ്രസിഡൻ്റ് ടി. എ. ഡാൽഫിൻ കെസിവൈഎം കൊച്ചി രൂപതയുടെ ചരിത്രത്തെ പറ്റി വിശദമായ ക്ലാസ് എടുത്തു.
ഫാ. ആന്റണി തൈവീട്ടിൽ, കെ.സി.വൈ.എം കൊച്ചി പ്രസിഡൻ്റ് ഡാനിയ ആൻ്റണി, ജനറൽ സെക്രട്ടറി ഹെസ്ലിൻ ഇമ്മാനുവൽ, ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന, മറ്റ് രൂപതാ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു