കൊച്ചി : KLM ലീഡേഴ്സ് മീറ്റ് എറണാകുളം ആശീർഭവനിൽ നടത്തി .KCBC ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു .സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അദ്ധ്യക്ഷത വഹിച്ചു .
സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക് സ്വാഗതവും, സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയ താഴത്ത് ആമുഖപ്രഭാഷണവും, KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിലിനെ പൊന്നാട അണിയിച്ച് അനുമോദിക്കുകയുണ്ടായി.
KLM അസി. ഡയറക്ടർ ജോസഫ് ജൂഡ്, ബാബു തണ്ണിക്കോട്ട്,ഷാജു ആൻ്റെണി, ബെറ്റ്സി ബ്ലെയ്സ്, ബിജു പോൾ, പീറ്റർ കുളക്കാട്ട്, ആൻ്റെണി പാലിമറ്റം, സിസ്റ്റർ ലീന എന്നിവർ സംസാരിച്ചു.
കത്തോലിക്ക സഭയും തൊഴിലാളി നേതൃത്വവും, നേതൃത്വ പരിശീലനം,
KLM ൻ്റെ പ്രസക്തി, തൊഴിലാളി ഫോറങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ജോസഫ് ജൂഡ്, അലക്സ് താളൂപാടത്ത്, ഫാ. ജോർജ്ജ് തോമസ് നിരപ്പ്കാലയിൽ, ബാബു തണ്ണിക്കോട്ട് എന്നിവർ ക്ലാസ്സുകൾ നയിച്ചു.