കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സോഷ്യൽ – പൊളിറ്റിക്കൽ അക്കാദമി മൂലമ്പിള്ളി സമരവുമായി ബന്ധപ്പെട്ട സംവാദം മഹാരാജാസ് കോളേജിന്റെ മുൻ പ്രിൻസിപ്പാൾ പ്രൊഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
എവിറ്റിസ് കാർഡ് ലഭ്യമാക്കുന്നതുവഴി മൂലമ്പിള്ളി പാക്കേജിൽ ഉൾപ്പെട്ടവർക്ക് വിവിധങ്ങളായ ആവശ്യങ്ങളിൽ മുൻഗണന ലഭിക്കുന്നതിനും മറ്റും സഹായകരമാവുന്നതാണ്.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതാ പ്രസിഡൻ്റ് രാജീവ് പാട്രിക് അധ്യക്ഷനായിരുന്നു. മൂലമ്പിള്ളി റീഹാബിലിറ്റേഷൻ പാക്കേജ് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളുത്തങ്കൽ സംവാദം നയിച്ചു.
മൂലമ്പിള്ളി ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കൂട്ടുങ്കൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് ദിൽമ മാത്യു, ചാത്യാത്ത് മേഖല യൂത്ത് കൗൺസിലർ ആന്റണി ഫെലിക്സ്, മൂലമ്പിള്ളി യൂണിറ്റ് സെക്രട്ടറി ഫെബിൻ അഗസ്റ്റിൻ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു