കൊടുങ്ങല്ലൂർ: കെ.സി.വൈ.എം കോട്ടപ്പുറം രൂപതയിലെ ഇടവക ഭാരവാഹികളുടെ നേതൃ സംഗമം ‘ലീഡേഴ്സ് മീറ്റ് 2025’ കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. പ്രസിഡൻറ് ജെൻസൻ ആൽബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ് സ്വാഗതം ആശംസിച്ചു. രൂപതാ ഡയറക്ടർ ഫാ.നോയൽ കുരിശിങ്കൽ ആമുഖപ്രഭാഷണം നടത്തി.
കെ.സി.വൈ.എം സംസ്ഥാന അഡ്വൈസറി കൗൺസിൽ മെമ്പറും, രൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറിയുമായ ജെസ്സി ജെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ഇന്നിന്റെ യുവത’ എന്ന വിഷയത്തിൽ സെഷൻ നയിച്ചു. തുടർന്ന് രൂപതയുടെ വരും കാല പ്രവർത്തനങ്ങൾ യൂണിറ്റ് ഭാരവാഹികൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
യൂണിറ്റിലെ പ്രവർത്തനങ്ങളും ഇതര വിഷയങ്ങളും യൂണിറ്റ് ഭാരവാഹികൾ അവതരിപ്പിച്ചു. രൂപതാ സെക്രട്ടറി അനഘ ടൈറ്റസ് നന്ദി അർപ്പിച്ച് യോഗം അവസാനിച്ചു.
രൂപത കെ.സി.വൈ.എം ഭാരവാഹികളായ ആമോസ് മനോജ്, ജീവൻ ജോസഫ്, ആൽബിൻ, ഹിൽന പോൾ, അക്ഷയ് കെ.ആർ എന്നിവർ ലീഡേഴ്സ് മീറ്റിന് നേതൃത്വം നൽകി.