ദൈവത്തിന്റെ വിശ്വസ്ത ദാസനും, സഹനത്തിന്റെയും, കരുണയുടെയും, നീതിയുടെയും പ്രതീകവുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു വരാപ്പുഴ അതിരൂപത സി.എല്‍.സി അംഗങ്ങൾ.
എറണാകുളം വിമലാമ്പിക കോൺവെന്റിൽ വെച്ച് വരാപ്പുഴ അതിരൂപത സി.എല്‍.സി ഡയറക്ടർ ഫാ.ജോബി ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അനുസ്മരണ പ്രാർത്ഥന അർപ്പിക്കുകയും പരിശുദ്ധ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി ദിവ്യകാരുണ്യ തിരുസന്നിധിയിൽ ജപമാല, മരിച്ചവർക്കു വേണ്ടിയുള്ള അനുതാപസങ്കീർത്തനങ്ങൾ ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു.
വരാപ്പുഴ അതിരൂപത സി.എല്‍.സി ആനിമേറ്ററും അംബികാപുരം വിമലാംമ്പിക കോൺവെന്റ് സുപ്പീരിയറുമായ സി. ടീന, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലന് പി. ടൈറ്റസ്, വരാപ്പുഴ അതിരൂപത സി.എല്‍.സി ജോയിന്റ് സെക്രട്ടറി സുജിത് അർമിഷ് എന്നിവരും നേതൃത്വം നല്കി. കൂടാതെ മറ്റു സി.എല്‍.സി യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളും പ്രാർത്ഥനയിൽ പങ്കുചേർന്നു.