കൊച്ചി : കാലം ചെയ്ത ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ ജോസ്ഫ് കളത്തിപ്പറമ്പിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി അർപ്പിച്ചു.
വരാപ്പുഴ അതിരൂപതയിലെ നിരവധി വൈദീകരും സന്യസ്തരും അൽമായ നേതാക്കളും പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ആൻ്റണി വാലുങ്കൽ , പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, സി ടി സി പ്രവിൻഷ്യൽ സി. പേർസി, മിനിസ്ട്രി കോർഡിനേറ്റർ ഫാ യേശ്യ ദാസ് പഴമ്പിള്ളി എന്നിവർ പ്രസംഗിച്ചു.
ഹൈബി ഈഡൻ എം പി , ടി ജെ വിനോദ് എം എൽ എ തുടങ്ങി നിരവധി പേർ പങ്കെടുത്തു.