കൊച്ചി: അവസാനകാലത്ത് പോലും ലോകസമാധാനത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്ന മഹാനുഭാവനാണ് കാലം ചെയ്ത പോപ്പ് ഫ്രാൻസിസ് . രോഗശയ്യയിൽ നിന്ന് പുറത്തുവന്ന് ആദ്യം അദ്ദേഹം നടത്തിയ പ്രസ്താവനകൾ ലോകസമാധാനത്തിനുവേണ്ടി ആയുധങ്ങൾ നിലത്തുവയ്ക്കാനും അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു.
1969 ൽ ജസ്യൂട്ട് വൈദികനായി കത്തോലിക്കാ സഭയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹത്തെ 2001 ൽ കർദിനാളായി പോപ്പ് ജോൺപോൾ രണ്ടാമൻ ഉയർത്തുകയായിരുന്നു. 1300 വർഷത്തെ ചരിത്രത്തിൽ യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ പാപ്പാ എന്ന നിലയിലും ആദ്യത്തെ ജെസ്യൂട്ട് പാപ്പ എന്ന നിലയിലും പ്രത്യേകതയുണ്ട്. പാപ്പയുടെ ഔദ്യോഗിക മന്ദിരത്തിന് പുറത്ത് ഫ്ലാറ്റിൽ ലളിത ജീവിതം നയിക്കാൻ അദ്ദേഹം തീരുമാനമെടുത്തതും സാധാരണ കാറിൽ യാത്ര ചെയ്തതും അദ്ദേഹത്തിൻറെ പ്രത്യേകതകളാണ്. 465,000 കിലോമീറ്റർ ആണ് അദ്ദേഹം തന്റെ പ്രവർത്തനത്തിന്റെ ഭാഗമായി താണ്ടിയത്.
വത്തിക്കാൻ ഭരണത്തിൽ സുതാര്യത ഉറപ്പാക്കുകയും സാമ്പത്തിക കാര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. സഭയിൽ കൂടുതൽ സ്ത്രീകളെ ഉയർന്ന തസ്തികകളിൽ നിയമിക്കുകയും ചെയ്തു അങ്ങനെ നിരവധി വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് പോപ്പ് ഫ്രാൻസിസ് കാലം ചെയ്തത്. അദ്ദേഹത്തിൻറെ നിര്യാണത്തിൽ കേരളത്തിലേക്ക് അസോസിയേഷൻ സംസ്ഥാന സമിതി അടിയന്തര യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , മോൺ ജോസ് നവസ് , ട്രഷറർ രതീഷ് ആന്റണി , ആന്റണി നോറോണ , ബേബി ഭാഗ്യോദയം , നൈജു അറക്കൽ , അഡ്വ ജസ്റ്റിൻ കരിപാട്ട് , ജോസഫ്കുട്ടി കടവിൽ , സാബു കാനക്കാപള്ളി , അനിൽ ജോസ് , വിൻസി ബൈജു , പൂവംബേബി , ജോൺ ബാബു , ഷൈജ ഇ ആർ , ഹെൻറി വിൻസെന്റ് , അഡ്വ ആർ എൽ മഞ്ജു , അനിൽ ജോൺ , ടി എ ഡാൽഫിൻ , വിൻസ് പെരിഞ്ചേരി, ജസ്റ്റിൻ ആൻറണി, മോളി ചാർലി , വികാസ് കുമാർ എൻ വി , എബി കുന്നേപറമ്പിൽ , ലൂയിസ് തണ്ണിക്കോട്ട് , സിന്ധു ജസ്റ്റ്സ് , പാട്രിക്ക് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.