കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന എറണാകുളം ജില്ലാ സമ്മേളനത്തിന്റെയും ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന്റെയും ഒരുക്കങ്ങൾക്കായുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ
എംപി നിർവഹിച്ചു.
കെ എൽ സി എ ഓഫീസിൽ നടന്ന ചടങ്ങിൽ അതിരൂപത പ്രസിഡൻ്റ് സി.ജെ പോൾ അധ്യക്ഷനായിരുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇൻ്റർ കോളേജ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലുമായി നാല് വെള്ളിമെഡൽ കരസ്ഥമാക്കിയ വരാപ്പുഴ അതിരൂപതാംഗം സൗപർണിക അന്നു മറിയത്തിന്
കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ഹൈബി ഈഡൻ എം.പി. സമ്മാനിച്ചു.
അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ എൻ.ജെ.പൗലോസ്,
സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്,അതിരൂപത വൈസ് പ്രസിഡൻ്റുമാരായ റോയ് ഡിക്കുഞ്ഞ,ബാബു ആൻ്റണി,എം എൻ.ജോസഫ്,മേരി ജോർജ്,സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്,വിൻസ് പെരിഞ്ചേരി,
ഫില്ലി കാനപ്പിള്ളി, സിബി ജോയ്സംസ്ഥാന വനിത ഫോറം കൺവീനർ മോളി ചാർളി, അതിരൂപത എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ. സൈമൺ കൂമ്പയിൽ,
ടി. എ ആൽബിൻ, അഡ്വ. കെ.എസ് ജിജോഎന്നിവർ പ്രസംഗിച്ചു.
മെയ് 18ന് കച്ചേരിപ്പടി സെൻറ് ആൻ്റണീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് വരാപ്പുഴ അതിരൂപത ലത്തീൻ കത്തോലിക്ക സമുദായ സംഗമം സംഘടിപ്പിക്കുന്നത്.
രാഷ്ട്രീയ,സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ അഭിസംബോധന ചെയ്യും.
വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ആയിരക്കണക്കിന് സമുദായ അംഗങ്ങൾ ജില്ലാ കൺവെൻഷനിലും ലത്തീൻ കത്തോലിക്ക സമുദായ സംഗമത്തിലും പങ്കെടുക്കും.പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.