കൊച്ചി: വർദ്ധിച്ചുവരുന്ന മദ്യത്തിനും മയക്ക് മരുന്ന് ഉപയോഗത്തിനും, എതിരെ പള്ളുരുത്തി തോമസ് മൂർ കവലയിൽ കെ. എൽ.സി.എ സായാഹ്ന കൂട്ടായ്മ നടത്തി. യോഗത്തിൽ കൊച്ചി രൂപത പ്രസിഡൻറ് പൈലി ആലുങ്കൽ അധ്യക്ഷനായി. ഡയറക്ടർ ഫാദർ ആന്റണി കുഴിവേലി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ഫാ.ജേക്കബ് ഏലിയാസ് തുണ്ടത്തിൽ, ജോബ് പുളിക്കൽ, സിന്ധു ജസ്റ്റിസ്, ജെസ്സി കണ്ടനാംപറമ്പിൽ, ഹെൻസൺ പോത്തൻ പള്ളി, സെബാസ്റ്റ്യൻ, ജോസ് മോൻ ഇടപ്പറമ്പിൽ, നോബി, വിനോദ്, ജോയി എന്നിവർ സംസാരിച്ചു.
വരാപ്പുഴ രൂപത കെ. എൽ.സി.എ ഭാരവാഹി ബാബു ആൻ്റണിയെ ലഹരി വിൽപ്പനക്കാർ മർദ്ദിച്ചതിൽ യോഗം പ്രതിഷേധിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞയോട് കൂടി യോഗം അവസാനിച്ചു