കൊച്ചി: യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസിന്റെ സംസ്ഥാന ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് -ഇൻ-ചീഫായി ഡാൽബിൻ ഡിക്കൂഞ്ഞയും ജനറൽ സെക്രട്ടറിയായി ഹൈസിൽ ഡിക്രൂസും ട്രഷററായി ഡെൻസിൽ ലൂയിസും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ – വൈസ് പ്രസിഡന്റ്സ്: മാർഷൽ ഡിക്കൂഞ്ഞ, ബെനഡിക്ട് സിമേതി, ലാർസൻ ന്യൂനസ്, ബ്ലെയ്സ് നൊറോണ. ജോയിന്റ് സെക്രട്ടറിമാർ: ബേസിൽ ജോസഫ് ഡിക്രൂസ്, റോണി റിബെല്ലോ, പീറ്റർ ജിംസൺ അരൂജ, ഷെറിൻ നെവിസ്.