കണ്ണൂർ :കണ്ണൂർ രൂപതയുടെ സാമൂഹിക വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ കെ എൽ എം രൂപത സംഗമം നടത്തി. കണ്ണൂർ ഫൊറോന വികാരി ഫാ.ജോയ് പയ്നാടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കണ്ണൂർ രൂപത അദ്ധ്യക്ഷൻ ബിഷപ്പ് അലക്സ് വടക്കുംതല ഉദ്ഘാടനം നിർവ്വഹിച്ചു.
കെ എൽ എമ്മും അസംഘടിത തൊഴിലാളികളും എന്ന വിഷയത്തെക്കുറിച്ച് കെ എൽ എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ ക്ലാസ്സ് നയിച്ചു. കെ എൽ എം സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോസ് മാത്യു ഊക്കനെ ഇരിട്ടി ഫൊറോനാ വികാരി ഫാ. ബിനു ക്ലീറ്റസ് പൊന്നാട അണിയിച്ചു . കണ്ണൂർ രൂപതയുടെ പുതിയ സംരംഭങ്ങളായ ലേബർ കോൺട്രാക്ട് സൊസൈറ്റി, ഫാം സ്പാർക്ക്, ജോബ് പോർട്ടൽ എന്നിവയെക്കുറിച്ച് കയ്റോസ് ഡയറക്ടർ ഫാ ജോർജ്ജ് മാത്യു വിശദീകരിച്ചു
.ഫൊറോനാ തലത്തിൽ ഫൊറോന വികാരിമാരുടെ നേതൃത്വത്തിൽ ഓരോ ഇടവകകളിലെയും സാമൂഹ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സാമൂഹ്യ ശുശ്രൂഷ സമിതി കോർഡിനേറ്റർ മാരും വിവിധ വകുപ്പുകളിൽ നിന്നും റിട്ടയർഡ് ആയവരും ചേർന്ന് ചർച്ചകൾ നടത്തി. കയ്റോസ് ജനറൽ കോർഡിനേറ്റർ കെ വി ചന്ദ്രൻ നന്ദി അർപ്പിച്ചു.
ഇടവക വികാരിമാർ, സാമൂഹ്യ പ്രവർത്തകർ, കെ എൽ എം പ്രവർത്തകർ എന്നിങ്ങനെ 70 ഓളം പേർ പങ്കെടുത്തു. കയ്റോസ് സ്റ്റാഫ് അംഗങ്ങൾ,പിലാത്തറ സെന്റ് ജോസഫ് കോളേജ്,നേതാജി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജ് പാലക്കാട്, ശ്രീ ശങ്കരാചര്യ കോളേജ് പയ്യന്നൂർ, എം. ഇ. എസ് കോളേജ് വടകര എന്നീ കോളേജുകളിലെ ഇന്റേൺഷിപ് വിദ്യാർത്ഥികൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.