കൊച്ചി: പ്രമുഖ വ്യവസായിയും കേരള ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായിരുന്ന കെഎൽസിഎ മുൻ മാനേജിംഗ് കൗൺസിൽ അംഗം
ഇ എസ് ജോസ് അനുസ്മരണ സമ്മേളനംവരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.
ടി.ജെ വിനോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്,മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കിൻഫ്ര ചെയർമാൻ സാബു ജോർജ്, ഇ എസ് ജോസിന്റെ മകൾ മൃദുല അനൂപ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡന്റ് റോയ് ഡി ക്കുഞ്ഞ, സെക്രട്ടറി സിബി ജോയ് എന്നിവർ പ്രസംഗിച്ചു.
അതിരൂപത വൈസ് പ്രസിഡൻ്റുമാരായബാബു ആൻ്റണി,മേരി ജോർജ്, സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്,വിൻസ് പെരിഞ്ചേരി,സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ജസ്റ്റിൻ കരിപ്പാട്ട്,സംസ്ഥാന വനിത ഫോറം കൺവീനർ മോളി ചാർളി, നിക്സൺ വേണാട്ട്, ടി. എ ആൽബിൻ, അഡ്വ. കെ.എസ് ജിജോ, ജെയിംസ് കളരിക്കൽ, ആൻസ ജയിംസ്,എന്നിവർ നേതൃത്വം നൽകി.
കൊച്ചി നഗരത്തിലെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ യോഗത്തിൽ സംബന്ധിച്ചു.