കൊച്ചി: രാഷ്ട്രത്തെ വികസന പാതയിൽ ചലിപ്പിക്കുന്നത് തൊഴിലാളികളാണ്. അവരുടെ കർമ്മശേഷിയാണ് കാർഷിക, വ്യവസായ, സേവന മേഖലകളിലെ അടിസ്ഥാന സമ്പത്ത്.അതിനാൽ തന്നെ സർക്കാരുകളുടെ പ്രഥമഉത്തരവാദിത്വം തൊഴിലാളികളുടെ സംരക്ഷണമായിരിക്കണമെന്നും കെ.സി.ബി.സി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് സിൽവസ്റ്റർ പൊന്നു മുത്തൻ അഭിപ്രായപ്പെട്ടു.
രണ്ടു ദിവസമായി കെ സി ബിസി ആസ്ഥാനമായ പി.ഒ.സിയിൽ നടന്ന കേരള ലേബർ മൂവ്മെൻ്റ് വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. അസംഘടിത തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണ്ടില്ലന്ന് നടിച്ചു കൊണ്ട് ഏറെ കാലം മുന്നോട്ടു പോകാനാകില്ല. ക്ഷേമനിധി ബോർഡുകൾ വഴി നല്കേണ്ട ആനുകൂല്യങ്ങൾ പോലും കുടിശിഖയാക്കുന്നത് സാമൂഹിക പാപമാണന്ന് അധികാരികൾ മനസ്സിലാക്കണമെന്നും കക്ഷി രാഷ്ട്രിയ മൂടുപടം കൊണ്ട് ട്രേഡ് യൂണിയനുകൾ മൂടപ്പെടരുതെന്നും ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷനായിരുന്നു. ലേബർ കമ്മീഷൻ സെക്രട്ടറി ഫാ.പ്രസാദ് കണ്ടത്തി പറമ്പിൽ, ജനറൽ സെക്രട്ടറി ജോസ് മാത്യു, കെ സി ബിസി ജോയൻ്റ്സെക്രട്ടി ഫാ.തോമസ് തറയിൽ ,നിയുക്ത ഡയറക്ടർ ഫാ.അരുൺ വലിയ താഴത്ത്.ഡിക്സൺ മ നീക്എന്നിവർ പ്രസംഗിച്ചു’ വിവധ വിഷയങ്ങളിൽo UTA ‘ ചെയർമാൻ ജോസഫ് ജൂഡ്, ജോയി ഗോതുരുത്ത്, വർക്കേർസ് ഇന്ത്യ ദേശീയ വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
കേരളത്തിലെ എല്ലാ രൂപതകളിലേയും ഭാരവാഹികൾ പങ്കെടുത്ത ജനറൽ ബോഡിയിൽ വെച്ച് 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് ജോസ് മാതു ഊക്കൻ ,ജനറൽ സെക്രട്ടറി, ഡിക്സൺ മനിക്ക്ക്ക് ,ട്രഷറർ അഡ്വ.തോമസ് മാത്യു,വൈസ് പ്രസിഡൻ്റ് മാർ, ഷൈൻ സി.,ബിജു പോൾ , എന്നിവരെ തിരഞ്ഞെടുത്തു.