ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് സാധ്യത.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. വിജയിച്ച എംഎല്‍എമാരില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കുക എന്നാണ് റിപ്പോര്‍ട്ട്.
എഎപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച പര്‍വേശ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് പര്‍വേശിന്റെ അട്ടിമറി ജയം. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് വര്‍മ. രണ്ടു തവണ എംപിയായിരുന്നു.