കൊച്ചി : കേരള സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് തുക അമ്പത് ശതമാനമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പ്രതിഷേധ പോസ്റ്റ് കാർഡുകൾ അയച്ചു .
എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും ആദ്യ പ്രതിഷേധ പോസ്റ്റ്കാർഡ് അയച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് കാമ്പയിൻ ഉത്ഘാടനം ചെയ്തു .
അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ അനീതിക്കെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രതിഷേധ പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്ക് അയച്ച് പ്രതിഷേധം രേഖപ്പെടുത്തിയതെന്നും മേഖല,യൂണിറ്റ്, തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, വൈപ്പിൻ മേഖല പ്രസിഡന്റ് റൂബൻ മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു.