ന്യൂഡല്‍ഹി കേരളത്തെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ പിന്നോട്ടില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നെന്ന പതിവ് പല്ലവി തിരുത്തേണ്ട കടമ തന്റേതാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായിട്ട് തകര്‍ത്തിരിക്കുകയാണ്. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന യാഥാര്‍ത്ഥ്യം പുറത്ത് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വയനാടിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം കൃത്യമായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മോദിയാണ് കേരളത്തെ രക്ഷിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന അടിസ്ഥാന രഹിതമായ അവകാശ വാദവും മന്ത്രി ഉന്നയിച്ചു.
കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.