ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുന്‍ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി പുതിയ വീടുകള്‍ നല്കുന്ന രീതിയില്‍ പ്രധാനമന്ത്രി അവാസ് യോജന വിപുലിരിക്കാനായെന്നും രാഷ്ട്രപതി പറഞ്ഞു.
വഖഫ് ബിൽ പുതിയ മുന്നേറ്റമെന്നും സർക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനം ഈ സർക്കാർ എടുത്തു. ആ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോവുകയാണ് എന്നും രാഷ്ട്രപതി പറഞ്ഞു. തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെയും, നേട്ടങ്ങളെയും രാഷ്ട്രപതി എടുത്തുപറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിനു മുകളിലുള്ള ആറ് കോടി പൗരന്മാര്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്കി. യുവാക്കളുടെ വിദ്യാഭ്യാസത്തിലും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വഖഫ് ബോര്‍ഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതായും രാഷ്ട്രപതി പറഞ്ഞു.
ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാം വിക്ഷേപണം നടത്തിയ ഐഎസ്ആർഒയെയും രാജ്യത്തെ കായിക താരങ്ങളെയും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യം ഡിജിറ്റൽ രംഗത്ത് വലിയ പുരോഗതിയുണ്ടാക്കിയെന്നും ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ മുന്നിലാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. തുടർന്ന് ദളിതരുടെയും ആദിവാസികളുടെയും ഉന്നമനം സർക്കാരിന്റെ ലക്ഷ്യമാണെന്നും പറഞ്ഞു.