മുനമ്പം: മുനമ്പം ഭൂപ്രശ്നത്തിൽ മുഖ്യപ്രതി സർക്കാരാണെന്ന് പി.വി അൻവർ എക്സ് എം.എൽ .എ പറഞ്ഞു.
ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരത്തിൽ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തപ്പോഴും പോക്ക് വരവ് നടത്തിയപ്പോഴും കരം അടച്ചു കൊണ്ടിരുന്നപ്പോഴും വീട് വയ്ക്കുമ്പോഴും എല്ലാം അനുമതി നല്കിയ സർക്കാർ ഒരു സുപ്രഭാതത്തിൽ ഈ അവകാശങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നം പരിഹരിക്കേണ്ടതും സർക്കാരാണ്. ക്രൈസ്തവ- മുസ്ലീം സ്പർദ്ധ വളർത്തുവാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. മുസ്ലീം സമുദായം മുനമ്പം ജനതയോട് ഒപ്പമാണ്. മനുഷ്യന് അവകാശപ്പെട്ട സ്വത്തുക്കൾ ഏത് നിയമത്തിൻ്റെപേരിലാണെങ്കിലും തട്ടി യെടുക്കുന്നത് ഇസ്ലാമികമല്ലെന്നും ദൈവിക നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ. സി. ബി സി വൈസ് പ്രസിഡൻ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കോട്ടപ്പുറം ബിഷപ്പ് റവ ഡോ. അബ്രോസ് പുത്തൻവീട്ടിൽ, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, മുൻ ചീഫ് വിപ്പ് പി.സി ജോർജ്, വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ് മാത്യൂസ് മോർ സിൽവാനിയോസ്, , മാർത്തോമ സഭവികാരി ജനറാൾ വെരി റവ ഡോ. സി. എ വർഗ്ഗീസ്,ആക്ട്സ് സെക്രട്ടറിമാരായ കുരുവിള മാത്യൂസ്,
അഡ്വ ചാർളി പോൾ, സി.ബിസിഐ ലെയ്റ്റി ക മ്മീഷൻ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി സെബാസ്റ്റ്യൻ, കോട്ടപ്പുറം വികാരി ജനറാൾ മോൺ റോക്കി റോബി കളത്തിൽ, ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ റവ ഡോ. ജോളി വടക്കൻ,സീറോ മലബാർ സഭ പ്രൊ ലൈഫ് സെക്രട്ടറി സാബു ജോസ്, അഡ്വ. നോബിൾ മാത്യു ഇടവക വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, മുരുകൻ കാതി കുളത്ത്, പാസ്റ്റർ ജെറിപൂവക്കാല, അഡ്വ. വി.എസ് മനോജ് കുമാർ, ജോർജ് ഷൈൻ, മൻജു തോമസ്, അഡ്വ ജോണി കെ. ജോൺ, സിദ്ധിക് വലിയ കത്ത്, ഡോ. ജോൺ മാമ്പിള്ളി, കെ.വി ജോണി ,കെ. പി. നിസാർ എന്നിവർ പ്രസംഗിച്ചു. ജനുവരി 20 ന് രാവിലെ 11 ന് ആരംഭിച്ച രാപകൽ സമരം 21ന് രാവിലെ 11 ന് സമാപിക്കും