മുനമ്പം: മുനമ്പം നിരാഹാര സമരം 95 ആം ദിവസത്തിലേക്ക്.94 ആം ദിവസത്തിൽ 14 പേർ നിരാഹാരം ഇരുന്നു.
മഞ്ഞുമാതാ ബസിലിക്കയിൽ നിന്നും ആരംഭിച്ച നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ലോങ്ങ് മാർച്ച് 3 30ന് വേളാങ്കണ്ണി മാതാ സമരപ്പന്തലിൽ എത്തിച്ചേർന്നു.
റവറന്റ് ഫാദർ ആന്റണി സേവിയർ തറയിൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. ബിജു അറക്കത്തറ നിർവഹിച്ചു എൻ സി എം ജെ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് പി തോമസ്, പാസ്റ്റർ ജെയിംസ് പാണ്ടനാട് Fr:ബാബു മുട്ടിക്കൽ എൻ സി എം ജെ ജില്ലാ സെക്രട്ടറി ജോജോ മനക്കീല് ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, ബിജു തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.