മുനമ്പം: ലോകത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശക്തമായി ശബ്ദമുയർത്താൻ ക്രിസ്ത്യാനികൾക്ക് കടമയും അവകാശവുമുണ്ടെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ.
നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയിൽ നിന്ന് മുനമ്പം – കടപ്പുറം സമരപന്തലിലേക്ക് നടന്ന ലോങ്ങ് മാർച്ച് ബസിലിക്കയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് ഡോ. വാലുങ്കൽ.
മഞ്ഞുമാതാ ബസിലിക്കയിൽ നിന്നും ആരംഭിച്ച നാഷണൽ ലോങ്ങ് മാർച്ച് കടപ്പുറം വേളാങ്കണ്ണിമാതാ സമരപ്പന്തലിൽ എത്തിച്ചേർന്നപ്പോൾ നടന്ന സമാപന സമ്മേളനത്തിൽ കടപ്പുറം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ ഉദ്ഘാടനം നിർവഹിച്ചു .
എൻസിഎംജെ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രകാശ് പി തോമസ്, പാസ്റ്റർ ജെയിംസ് പാണ്ടനാട്, ഫാ.ബാബു മുട്ടിക്കൽ ,എൻസിഎംജെ ജില്ലാ സെക്രട്ടറി ജോജോ മനക്കീല്, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ , സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, ബിജു തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.