മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തിയൊൻപതാം ദിനത്തിലേക്ക് . എൺപത്തി എട്ടാം ദിനത്തിലെ നിരാഹാര സമരത്തിൽ ഷാന ജോൺസൺ, ജാൻസി തങ്കച്ചൻ, ശർമി ബാബു, ഷേർലി മൈക്കിൾ, മേരി ജോസി, ഷിബി ബിജു, ശാരിക രാജേഷ്, ലിസി ആന്റണി, എൽ സി ജോഷി, പോൾ തോമസ് തുടങ്ങി 18 പേർ നിരാഹാരമിരുന്നു
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥന കൂട്ടായ്മയിലെ മുന്നൂറോളം വരുന്ന അംഗങ്ങൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി.
കരുമാലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി മെമ്പറുമായ ജോർജ് മേനാച്ചേരി സമരക്കാർക്ക് നാരങ്ങാനീര് നൽകിയതോടെ 88-ാം ദിനത്തിലെ ഉപവാസം സമരത്തിന് സമാപനമായി.
വഖഫ് ബോർഡ് മുനമ്പം ദേശവാസികൾക്ക് റവന്യൂ അവകാശങ്ങൾ നിഷേധിച്ചു നോട്ടീസ് നൽകിയതുമുതൽ മുനമ്പം നിവാസികൾക്കൊപ്പം നിൽക്കുകയും പ്രശ്നങ്ങൾ അധികൃതരുടെ മുന്നിൽ എത്തിക്കുകയും ചെയ്തതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് കരുമാലൂർ പഞ്ചായത്ത് മെമ്പർ കൂടിയായ ജോർജ് മേനാച്ചേരി