കൊച്ചി: അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങാകാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, കെ.സി.വൈ.എം വിജയപുരം രൂപതയുടെ സഹകരണത്തോടെ സുഭിക്ഷം പദ്ധതിയുടെ രണ്ടാം ഘട്ടം കോവിൽമല ആദിവാസി ഊരിൽ വെച്ച് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് കോവിൽമല രാജാവ് രാമൻ രാജ മന്നാന്‍ കമ്പിളിപ്പുതപ്പ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത്ത് അൽഫോൺസ് ,മൗണ്ട് കാർമൽ ദൈവാലയ വികാരി ഫാ. ജോസ്മോൻ ആമുഖപ്രഭാഷണം നടത്തി.കെ.സി.വൈ.എം പീരുമേട് മേഖല പ്രസിഡന്റ് ജസ്റ്റിൻ രാജൻ,വാർഡ് മെമ്പർമാരായ ലിനു ജോസ്,ആനന്ദൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, വിജയപൂരം രൂപത എക്സിക്യൂട്ടീവ് അംഗം അലൻ മേഖലാ ഭാരവാഹികൾ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.