തിരുവനന്തപുരം: ഒഎസ്ജെ യൂത്ത് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മ മറേല്ലിയന്‍ ആര്‍മിയുടെ ‘വോക് വിത്ത് വേര്‍ഡ്’ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു. മഹാ ജൂബിലി വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ ചെറു ഭാഗങ്ങളായി ദിവസവും വായിക്കുന്ന പദ്ധതിയാണ് ‘വോക് വിത്ത് വേര്‍ഡ്. ഒഎസ്ജെ യൂത്ത് അപ്പോസ്തോലേറ്റ് ഡയറക്ടര്‍ ഫാ. അനൂപ് കളത്തിത്തറയുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം വിവിധ ഭാഗങ്ങളിലായി കുട്ടികളും, യുവജനങ്ങളും, സന്ന്യാസസമൂഹങ്ങളും, അല്മായസംഘങ്ങളും ശ്രമകരമായ ഉദ്യമത്തെില് സജീവപങ്കാളിത്തം വഹിക്കുന്നു. ഫ്രണ്ട്സ് ഓഫ് സെന്റ് ജോസഫ് ഡയറക്ടര്‍ ഫാ. ബിജു ചെറുപുഷ്പം ഒഎസ്ജെ, മറേല്ലിയന്‍ ആര്‍മി ചീഫ് ജോസ് റാല്‍ഫ്, ക്യാപ്റ്റന്മാരായ റബേക്ക ബാരി, ആന്‍സി ആന്റണി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Trending
- മുനമ്പം: തര്‍ക്ക സ്ഥലത്തേക്ക് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ ഇന്നെത്തും
- കോളേജുകളിലെ ജാതിവിവേചനം ഗുരുതര പ്രശ്നമെന്നും അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി
- KRLCBC കമ്മീഷൻ ഫോർ വിമൻ- ഏഴാമത് സംസ്ഥാന സമ്മേളനം
- കൊച്ചിയുടെ ഹൃദയം തൊട്ട് കൊച്ചുപള്ളിയുടെ സാൻ്റാറാലി
- ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടു
- സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും
- മുതിർന്ന മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
- വൈപ്പിന്‍ മനുഷ്യചങ്ങല ജനുവരി അഞ്ചിന്