കൊച്ചി:വരാപ്പുഴ അതിരൂപത യുവജന വർഷം സമാപിച്ചു. സമാപനാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച യുവജന റാലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് എറണാകുളം സെൻറ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ സമാപന സന്ദേശം നൽകി.
യുവജനവർഷ സ്മരണിക വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ.എബിജിൻ അറക്കൽ പ്രകാശനം ചെയ്തു.
വിവിധ മേഖലകളിലെ യുവജനപ്രതിഭകളെ സമ്മേളനം ആദരിച്ചു.
റ്റി ജെ വിനോദ് എംഎൽഎ, ഫാ. യേശുദാസ് പഴമ്പിള്ളി (മിനിസ്ട്രി കോഡിനേറ്റർ), ഫാ. ജിജു ക്ലീറ്റസ് തിയ്യാടി (യൂത്ത് കമ്മീഷൻ ഡയറക്ടർ)
രാജീവ് പാട്രിക് (കെസിവൈഎം അതിരൂപത പ്രസിഡൻറ്) അലൻ ടൈറ്റസ് (സി എൽ സി അതിരൂപത പ്രസിഡന്റ്),റോജൻ ജീസസ് അതിരൂപത ലീഡർ ഫാ. ഷിനോജ് ആറഞ്ചേരി കെസിവൈഎം ഡയറക്ടർ, ഫാ.ആനന്ദ് മണാലിൽ (ജീസസ് യൂത്ത്പ്രൊമോട്ടർ) ഫ്രാൻസിസ് ഷെൻസൻ, സിബിൻ യേശുദാസ് എന്നിവർ സംസാരിച്ചു