മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എഴുപത്തി ഏഴാം ദിനത്തിലേക്ക് .
എഴുപത്തി ആറാം ദിന നിരാഹാര സമരം സഹ വികാരി ഫാ ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു. റോക്കി ജോർജ്, ജോസി ആന്റണി, അൻസിൽ ജോർജ്, അൽഫോൻസ പോൾ, മാർത്ത പോൾ, അഖില ജോസഫ്, സിസിലി ആന്റണി, ഷിബി ബിജു, പോൾ തോമസ് എന്നിവർ നിരാഹാരമിരുന്നു .പച്ച പുൽപ്പുറങ്ങൾ സംഘടന ചെയർമാൻ പാട്രിക് ജോർജ്, ഡോ. ജേക്കബ് ചെലിപ്പള്ളിൽ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.