തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ സർവീസ്നൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. അതിനൊപ്പം കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയതും ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കാൻ സഹായിച്ചു.