മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരം എഴുപത്തി രണ്ടാം ദിനത്തിലേക്ക് . എഴുപത്തി ഒന്നാം ദിന നിരാഹാര സമരത്തിൻ്റെ ഉദ്ഘാടനം വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി നിർവഹിച്ചു.
മുനമ്പത്തെ പ്രശ്നം നൂറു ശതമാനവും കേന്ദ്ര സർക്കാർ പരിഹരിക്കുമെന്ന് മുൻ കേന്ദ്ര മന്ത്രിയും , ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മാമംഗലം കർമ്മലമാതാ ഇടവക സമൂഹം മുനമ്പം ജനതയോടൊപ്പമുണ്ടെന്ന് കർമ്മലമാതാ പള്ളി വികാരി ഫാ. സാജൻ പടിയാരംപറമ്പിൽ പറഞ്ഞു.
മാമംഗലം കർമ്മലമാതാ ഇടവക സമൂഹം മുനമ്പം ജനതയോടൊപ്പമുണ്ടെന്ന് കർമ്മലമാതാ പള്ളി വികാരി ഫാ. സാജൻ പടിയാരംപറമ്പിൽ
കെ എസ് ഷാജു, അഡ്വ: ശങ്കു ടി ഭാസ്, അഡ്വ: ഷോൺ ജോർജ്ജ്, ജിജീ ജോസഫ്, കോട്ടൂർ ബാഹുലേയൻ, തൃശൂർ അതിരൂപത തരകൻ ഫാമിലി അസോസിയേഷൻ അംഗങ്ങൾ എന്നിവർ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു.
മണി ചക്രപാണി, വിലാസൻ പാലക്കൽ, ആന്റണി ലൂയിസ്, മേരി ജെയിംസ്, വിജി പ്രിൻസ്,സാമ്യ വിനീഷ്, ജോസി കളത്തിൽ, ടോമി ജോസഫ്, പോൾ തോമസ്, റോയി നിക്ലാവൂസ്, ആന്റണി ബിജു, മിനി അലക്സാണ്ടർ എന്നിവർ എഴുപത്തിഒന്നാം ദിനത്തിൽ നിരാഹാരമിരുന്നു.