മുനമ്പം. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരം എഴുപത്തിഒന്നാം ദിനത്തിലേക്ക് .
എഴുപതാം ദിന നിരാഹാര സമരത്തിൻ്റെ ഉദ്ഘാടനം ഫാ ആന്റണി തോമസ് പോളക്കാട്ട് നിർവ്വഹിച്ചു. എഴുപത് ദിനങ്ങൾ എന്നത് ഒരു വലിയ നാഴികക്കല്ലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ ആൻ്റണി പ്രസ്താവിച്ചു.
ഇനിയുള്ള ദിവസങ്ങളും പോരാട്ടത്തിന്റെ ദിനങ്ങൾ ആണെന്നും നീതിക്ക് വേണ്ടിയുള്ള ഈ സമരത്തിൽ വിജയം മുനമ്പം ജനതയുടേത് ആയിരിക്കുമെന്നും പറഞ്ഞു. എഴുപതം ദിനത്തിൽ നിരാഹാരമിരുന്നത് കുഞ്ഞുമോൻ ആന്റണി, റോക്കി വലിയ വീട്ടിൽ, ഉഷ ജോസി മഞ്ഞളി, ഫ്രാൻസിസ് മനക്കിൽ എന്നിവർ ആയിരുന്നു.