കോഴിക്കോട് : കോഴിക്കോട് രൂപതയിൽ പ്രത്യാശ ഭവൻ എന്ന പേരിൽ പുതിയ പാലിയേറ്റീവ് കെയർ സെൻറർ ഉദ്ഘാടനം ചെയ്തു. മലബാറിലെ ആദ്യരൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പാലിയേറ്റീവ് കെയർ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷ പ്രസംഗം നടത്തി. തീവ്ര രോഗാ അവസ്ഥ യിൽ കഴിയുന്നവർക്ക് ആശ്രയ മാകുന്നപ്രത്യാശ ഭവനത്തിൻ്റെ തുടർച്ചയായി കാൻസർ ഇൻസ്റിറ്റ്യൂട്ട് ഓൾഡ് ഏജ് ഹോം എന്നിവയും ആരംഭിക്കുന്നതാണ് എന്ന് ബിഷപ്പ് അറിയിച്ചു.
കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. രോഗാവസ്ഥയിൽ മരുന്നിനെ മാത്രം ആശ്രയിക്കുന്ന സമൂഹത്തിൽ സ്നേഹ സ്പർശം ആയി പാലിയറ്റീവ് കെയർ മാറുമ്പോൾ ഹോം ഓഫ് ഹോപ് അതിലും ഉന്നതമായ പ്രവർത്തനം ആയി മാറും എന്ന് മേയർ ആശംസിച്ചു.
അനുഗ്രഹപ്രഭാഷണം നടത്തിയ താമരശ്ശേരി രൂപത ബിഷപ്പ് ഡോ. മാർ റെമിജിയോസ് പ്രത്യാശ ഭവന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. നിർമ്മല ഹോസ്പിറ്റൽ സ്റ്റുഡൻസിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ഡോ. ലുലു പാലിയേറ്റീവ് കെയർനെ കുറിച്ചുള്ള വിവരണം നൽകി.
മാതൃഭൂമി പത്രത്തിന്റെ എം.ഡി. പി വി ചന്ദ്രൻ, കെ .എം.സി. ടി ചെയർമാൻ ഡോ. മൊയ്തു, ജെ ഡി.റ്റീ യുടെയും ഇക്ര ഹോസ്പിറ്റലിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അൻവർ, P C S M M മദർ ജനറൽ സി.ജെസ്സി, ഈശോസഭ പ്രൊവിൻഷ്യൽ ഫാ. മാത്യു എസ് ജെ, അപ്പസ്തോലിക് കാർമൽ പ്രൊവിൻഷ്യൽ സി. ജെസീന, വാർഡ് കൗൺസിലർ ചന്ദ്രൻ, കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ, C. S. I കത്തീഡ്രൽ വികാരി ഫാ . ജെയിംസ് നിർമ്മല ഹോസ്പിറ്റൽ ഡയറക്ടർ സി. ഡോ.മരിയ ഫെർണാണ്ട ,ഷെവലിയർ സി ഇ ചാത്തുനുണ്ണി , നിർമ്മല ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി. ജോളി ജോസ് രൂപതാ പാസ്റ്ററൽ കൗൺസിൽ മെമ്പർ ജോസഫ് റിബെല്ലോ, നാഷണൽ ഫാക്കൽറ്റി ഓഫ് പാലിയേറ്റീവ് കെയർ മെമ്പർ ലെഫറ്റ്ണൻ്റ് സ്റ്റെല്ല വെർജീനിയ, കോഴിക്കോട് രൂപത പ്രോക്രൂറേറ്റർ ഫാ. പോൾ പേഴ്സി എന്നി
വർ സംസാരിച്ചു.
പ്രത്യേക പരിചരണവും, വൈകാരിക പിന്തുണയും ആവശ്യമായ തീവ്ര രോഗാവസ്ഥയിൽ ഉള്ളവർക്ക്, സഭയുടെ സ്നേഹവും പരിചരണവും ജാതിമതഭേദമെന്യേ സൗജന്യമായി നൽകുന്ന കേന്ദ്രമാണ് പ്രത്യാശ ഭവനം എന്ന് ഡയറക്ടർ ഫാ. ഗ്രേഷ്യ ടോണി അറിയിച്ചു. സ്ഥാപനത്തിൻറെ ദൈനംദിന പ്രവർത്തനത്തിന്, ആതുര പരിചരണത്തിൽ പരിശീലനം ലഭിച്ചിട്ടുള്ള, എസ് എം എം സന്യാസ സഭയിലെ സിസ്റ്റർമാരാണ് നേതൃത്വം നൽകുന്നത്. വൈത്തിരി സെൻറ് ജോസഫ് ചർച്ച് നൽകിയ സഹായ ഉപകരണങ്ങൾ മേയർ ഏറ്റുവാങ്ങി.