മുനമ്പം : റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തിയെട്ടാം ദിവസത്തിലേക്ക് . അറുപത്തി ഏഴാം ദിനത്തിലെ റിലേ നിരാഹാരം സഹ വികാരി ഫാ.ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു.
എസ്എൻഡിപി അംഗങ്ങളായ വിലാസൻ പാലക്കൽ, ഷുഗലൻ മഠത്തിശ്ശേരി, ശ്രീദേവി പ്രദീപ്, ഗിരിജ മണി, സിനി സലി, സൗമ്യ സുമൻ, ഷാലി സനൽ, ലിജി ഷാജി, രേവതി സൈജു, ഓമന രാജൻ എന്നിവർ അറുപത്തി ഏഴാം ദിനത്തിൽ നിരാഹാരം ഇരുന്നു.

എറണാകുളം ജില്ലാ എസ്എൻഡിപി യോഗം യുണിയൻ പ്രസിഡന്റ് ടി. ജി വിജയൻ, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡൻ്റ് മുരുകൻ കാതികുളത്ത്, എസ്എൻഡിപി കേന്ദ്ര വൈദികയോഗം വൈസ് പ്രസിഡന്റ് ടി . വി ഷിബു,ജോയിന്റ് സെക്രട്ടറി സനിഷ് ശാന്തി,ആകാശ പറവകളിലെ അംഗങ്ങൾ എന്നിവർ ഐക്യദാർഢ്യവുമായി സമര മുഖത്ത് എത്തി . നാരങ്ങ വെള്ളം നൽകി അറുപത്തി ഏഴാം ദിനത്തിലെ നിരാഹാര സമരം അവസാനിപ്പിച്ചു.