കൊച്ചി: കേരളത്തിൻ്റെ സാമ്പത്തിക ഘടനയിൽ നിർണ്ണായകമായ പ്രവാസി തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കേരള ലേബർ മൂവ്മെൻ്റ് ആവശ്യപ്പെട്ടു.കത്തോലിക്ക സഭയുടെ തൊഴിലാളി പ്രസ്ഥാനമായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ കേരള ലേബർ മൂവ്മെൻ്റുമായി സഹകരിച്ചു നടത്തിയ ശില്പശാലയിലാണ് ഈ ആവശ്യമുയർന്നത്.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ചിരുന്ന പ്രവാസി യോജന എന്ന സാമൂഹ്യ സുരക്ഷാ പദ്ധതി പ്രവർത്തനം നിലച്ചമട്ടാണ് . ചുമതലപ്പെട്ട ലേബർ ഓഫീസർ ഈ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്.
സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബു തണ്ണിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. കെഎൽഎം ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, കെഎൽഎം നിയുക്ത ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത്, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ പാലപറമ്പിൽ, ജനറൽ സെക്രട്ടറി ജോസ് മാത്യു , വൈസ് പ്രസിഡണ്ട് അഡ്വ. തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അസംഘടിത തൊഴിൽ മേഖലയും പ്രവാസി തൊഴിലാളികളും എന്ന വിഷയത്തിൽ നടന്ന സിംപോസിയത്തിൽ ജോയി ഗോതുരുത്ത്, ജോസഫ് ജൂഡ്, ഫാ. ഇമ്മാനുവേൽ എസ്. ജെ. എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.