കൊച്ചി : കെ ആർ എൽ സി ബി സി കമ്മീഷൻ ഫോർ വിമൻസ് ഏഴാമത് സംസ്ഥാന സമ്മേളനം പാലാരിവട്ടം പി ഒ സി യിൽ നടക്കും .
2025 ജനുവരി 3, 4 തീയതികളിൽ നടക്കും. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും
വനിത കമ്മീഷൻ റീജിയണൽ സെക്രട്ടറി സിസ്റ്റർ എമ്മ മേരി എഫ് ഐ എച്ച് അധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആണ് കമ്മീഷൻ ചെയർമാൻ .
പുതിയ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ തോമസ് തറയിൽ, കെ ആർ എൽ സി സി ജനറൽ സെക്രട്ടറിയായും കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിതനായ ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും .വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ 12 രൂപതകളിലെ വനിതകൾ തയ്യാറാക്കിയ പോസ്റ്റർ മത്സരത്തിൽ വിജയികൾക്ക് സമ്മാനദാനം നടക്കും.
കൂടാതെ രണ്ടു വർഷത്തെ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ സമർപ്പിച്ച രൂപതകൾക്കുള്ള പുരസ്കാരവും സമ്മാനിക്കും .
സ്ട്രസ് മാനേജ്മെൻറ് ഫോർ എഫക്ടീവ് ലീഡർഷിപ്പ് , മീഡിയ & സ്കിൽസ് ഫോർ വിമൻസ് മിനിസ്ട്രി , റിട്രീറ്റ് ഫോർ സ്പിരിച്വൽ ഗ്രോത്ത്
റിസോഴ്സ് പേഴ്സൺസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. ബേണി വർഗീസ് ഒ എഫ് എം Cap, ഫാദർ ടോണി മുത്തപ്പൻ ഒ സി ഡി (പ്രൊവിൻഷ്യൽ), എന്നിവർ വനിതകളെ ആത്മീയമായും സാമൂഹികമായും ശാക്തികരിക്കും.
വനിതാ നേതാക്കളായ റാണി പ്രദീപ്, വിമല സ്റ്റാൻലി, ജാക്വിലിൻ ജോബ്, എലിസബത്ത് കരോളിൻ , മേരി ഗീത ലിയോൺ, പുഷ്പ ക്രിസ്റ്റി, മെറ്റിൽഡാ മൈക്കിൾ, ന്യൂജ കാർണിഷ്, അപ്പളോനിയ ഫ്രാൻസിസ് എന്നിവർ ചെറിയ ഗ്രൂപ്പുകളിലൂടെ മീഡിയ കൈകാര്യം ചെയ്യുവാൻ വനിതകളെ പ്രാപ്തരാക്കും.
കെഎൽസി ഡബ്ലിയു എ സംസ്ഥാന പ്രസിഡൻറ് സ്റ്റാൻലി ആശംസകൾ അർപ്പിക്കും. കേരളത്തിലെ 12 ലത്തീൻ രൂപതയിൽ നിന്നുമുള്ള നൂറിലധികം വിവിധ വനിത സംഘടനാ ഭാരവാഹികൾ പങ്കെടുക്കുന്ന സമ്മേളനം ജനുവരി മൂന്നാം തീയതി രാവിലെ 9 മണി ആരംഭിച്ച് ജനുവരി നാലാം തീയതി 2 മണിക്ക് സമാപിക്കും.
സ്ത്രീകളെ സമുദായത്തിന്റെ മുന്നേറ്റത്തിൽ തുല്യ പദവിയിൽ എത്തിക്കുന്നതിനും അവരുടെ കഴിവുകൾ ഉപയോഗപ്പെടുത്തി സാംസ്കാരിക മുന്നേറ്റം സാധ്യമാക്കുന്നതുമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.