ആലുവ: തോട്ടക്കാട്ടുകര, സെന്റ് ആൻസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട കെ.സി.വൈ.എം ആലുവ-കളമശ്ശേരി മേഖലാ സമ്മേളനം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുൻ ഉപാധ്യക്ഷൻ അഡ്വ. ജോസഫ് ചേലക്കാട്ട് ഉദ്ഘാടനം ചെയ്തു .കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, തോട്ടക്കാട്ടുകര ഇടവക വികാരി
ഫാ. തോമസ് പുളിക്കൽ, തോട്ടക്കാട്ടുകര ഇടവക സഹ. വികാരി
ഫാ. ഫെബിൻ കിഴവന, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, കെ.സി.വൈ.എം മുൻ സംസ്ഥാന സെക്രട്ടറി സ്മിത ആന്റണി, തോട്ടക്കാട്ടുകര കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അരുൺ തോമസ് എന്നിവർ സംസാരിച്ചു.
ആലുവ-കളമശ്ശേരി മേഖലാ സമിതിയെ നയിക്കാൻ പുതിയ ഭാരവാഹികളായി അരുൺ തോമസ് പ്രസിഡന്റായും, സാൻജോ ആന്റണിയെ സെക്രട്ടറിയായും, ജിൻസി ജസ്റ്റിനെ വൈസ് പ്രസിഡന്റായും, എൻസൺ ജോഷിയെ യൂത്ത് കൗൺസിലറായും തിരഞ്ഞെടുത്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ദിൽമ മാത്യു, അരുൺ സെബാസ്റ്റ്യൻ, ഫെർഡിൻ ഫ്രാൻസിസ് വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.