കൊടുങ്ങല്ലൂർ :നമ്മളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളിൽ വിശ്വാസം അർപ്പിച്ച് ലക്ഷ്യങ്ങൾ നേടാൻ കഴിയണമെന്നും അതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകാനാകണമെന്നും ബിഷപ്പ് ഡോ അബ്രോസ് പുത്തൻവീട്ടിൽ . കെ.എൽ.സി.എ കോട്ടപ്പുറം രൂപത നടത്തിയ സമുദായദിനാചരണവും മെറിറ്റ് അവാർഡ് വിതരണവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം.
കോട്ടപ്പുറം ആൽബർടൈൻ അനിമേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെ എൽ സി എ രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജോയ് ഗോതുരുത്ത് സമുദായദിന സന്ദേശം നൽകി. KCF സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസിസ് സംസ്ഥാന സെക്രട്ടറി ഷൈജ ടീച്ചർ, മുൻ രൂപത പ്രസിഡന്റ് അലക്സ് താളൂപ്പാടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
പി എഫ് ലോറൻസ് സ്വാഗതവും ടോമി തൗണ്ടശേരി നന്ദിയും പറഞ്ഞു.
ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാര ജേതാവ് ജിജോ ജോൺ പുത്തേഴത്ത്, ജൂനിയർ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എയ്ഞ്ചൽ പി.എ., കടലിൽ 500 മീറ്റർ നീന്തി ലോകറേക്കോർഡ് കരസ്ഥമാക്കിയ സാൻഡ്രിയ ഫാന്റിൻ, സെഫാനിയ ഫാന്റിൻ എിവരെയും രൂപതയിലെ എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിഗ്രി, പി.ജി തുടങ്ങി പി.എച്ച്ഡി വരെ ഉതവിജയം കരസ്ഥമാക്കിയ 180 വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
പരിപാടികൾക്ക് KLCA രൂപത ട്രഷറർ സേവ്യർ പടിയിൽ, ജോസഫ് കോട്ടപ്പറമ്പിൽ, KLCA രൂപത വൈ. പ്രസിഡന്റ് ജോസഫ് കോട്ടപ്പറമ്പിൽ , KL CA രൂപത സെക്രട്ടറി ജോൺസൺ വാളൂരാൻ , KL CA രൂപത സെക്രട്ടറി ജെയിംസ് , സേവ്യർ പുതുശേരി, ഷീന ജോസഫ് എന്നിവർ നേതൃത്വം നൽകി.