കണ്ണൂർ: ഡിസംബർ 15നു ലത്തീൻ കത്തോലിക്കാ ദിനത്തിൽ തിരുവനന്തപുരത്തു നത്തുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനും ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിനും മുന്നോടിയായി കണ്ണൂർ രൂപതയിലെ ലത്തീൻ ഇടവകകളിൽ പതാകദിനം ആചരിച്ചു.
കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) നേതൃത്വത്തിൽ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ പ്രസിഡന്റ് റിനേഷ് ആന്റണി പതാക ഉയർത്തി.കണ്ണൂർ ഫൊറോനാ വികാരി റവ ഡോ. ജോയി പൈനാടത്ത് കത്തോലിക്ക ദിന സന്ദേശം നൽകി. സമുദായത്തിന്റെ വളർച്ചയ്ക്ക് പരസ്പര ധാരണയോടെ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ,
അസിസ്റ്റന്റ് വികാരി എബി സെബാസ്റ്റ്യൻ, സ്റ്റെഫാൻ ബെഞ്ചമിൻ, സന്ദിപ് പീറ്റർ, റീജ സ്റ്റീഫൻ, പുഷ്പരാജ്,സീമ ക്ലിറ്റസ്, ആൽഫ്രഡ് സെൽവരാജ്, റോയ് ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു.
രൂപതാതല ആഘോഷം ഡിസംബർ 8ന് വൈകിട്ട് 3നു തലശ്ശേരി ഹോളി റോസറി പാരിഷ്ഹാളിൽ നടക്കും. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും. സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹഭാഷണം നടത്തും. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിക്കും.