മുംബൈ: ചര്‍ച്ചകള്‍ക്കൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാന്‍ ദേവേന്ദ്ര ഫഡ്നാവിസ്. സത്യപ്രതിജ്ഞ നാളെയുണ്ടായേക്കും. എട്ട് സുപ്രധാന വകുപ്പുകളുടെ ചുമതല ദേവേന്ദ്ര ഫഡ്നാവിസിനുണ്ടാകുമെന്നാണ് സൂചന. അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും.
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഏറെ ദിവസമായി മഹായുതി സഖ്യത്തിൽ തർക്കം തുടരുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് നടക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഫഡ്നാവിസ് തന്നെയാകും മുഖ്യമന്ത്രി എന്ന് ബിജെപി ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കിലും അവസാന ദിവസങ്ങളിൽ ഏക്നാഥ് ഷിൻഡെ പൊടുന്നനെ ചർച്ചകളിൽ നിന്ന് അപ്രത്യക്ഷനായത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.