മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന സമരം അൻപതാം ദിനത്തിലേക്ക്.നാൽപത്തി ഒൻപതാം ദിനത്തിലെ നിരാഹര സമരത്തിൻ്റെ ഉദ്ഘാടനം സഹ വികാരി ഫാ. ആന്റണി തോമസ് പോളക്കാട്ട് സിപി ഉദ്ഘാടനം ചെയ്തു.
നീതി ലഭിക്കുംവരെ മുനമ്പം ജനതയോടൊപ്പം കൂടെ ഉണ്ടാകുമെന്ന് കോട്ടപ്പുറം രൂപതാ സിഎസ്എസ് ഡയറക്ടറും, എറിയാട് ഫാത്തിമ മാത ദേവാലയ വികാരിയുമായ ഫാ. ബാബു മുട്ടിക്കൽ അറിയിച്ചു. സമരപന്തൽ സന്ദർശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .കോട്ടപ്പുറം രൂപത സിഎസ്എസ് പ്രസിഡന്റ് ജിസ്മോൻ ഫ്രാൻസിസ്, ജോജോ മനക്കിൽ എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രസംഗിച്ചു.
നാല്പത്തി ഒൻപതാം ദിനം രതി അംമ്പുജാക്ഷൻ, ലിസി ആന്റണി, ആൻസിലി അറക്കൽ, കുഞ്ഞുമോൻ ആന്റണി,ജാൻസി ബെന്നി, ജാൻസി സെബാസ്റ്റ്യൻ എന്നിവർ നിരാഹാരമിരുന്നു.