മുനമ്പം: റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന നിരാഹര സമരത്തിന്റെ നാല്പത്തിയാറാം ദിനം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ സിപി ഉത്ഘാടനം ചെയ്തു.
പതിനാലുപേർ നിരാഹര സമരത്തിൽ പങ്കുചേർന്നു. മുനമ്പം ജനതയുടെ സമരം രാജ്യനന്മയ്ക്കായാണെന്നും, വിജയം കാണും വരെ എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകേണ്ടത് അവശ്യമാണെന്നും കോട്ടയം ഭാരതീയ നസ്രാണി പ്രസിഡന്റ് ജോണി ജോസഫ് തോപ്പിൽ പ്രസ്താവിച്ചു.