റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇത് നാലാം തവണയാണ് ഹേമന്ത് സോറന് സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാങ്വാറിന് മുമ്പാകെയാണ് 49 കാരനായ ഗോത്രവര്‍ഗ നേതാവ് സത്യപ്രതിജ്ഞ ചെയ്തത്.
റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
1 അംഗ നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം സംസ്ഥാനത്ത് അധികാരത്തിലെത്തിയിരിക്കുന്നത്. അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 24 മണ്ഡലങ്ങളില്‍ മാത്രമേ വിജയിക്കാനായുള്ളൂ.