ടെൽ അവീവ്: ലെബനനുമായുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ ഇസ്രയേൽ .ചര്‍ച്ചയ്ക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതിന് പിന്നാലെയാണ് യോഗം ചേർന്നത്.
ഇതോടെ ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴികയാണ്. അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ വെടിനിർത്തൽ നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചു.
നെതന്യാഹുവിന്റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭയാണ് വെടിനിർത്തൽ നിർദേശം അംഗീകരിച്ചത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ലബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം അറിയിച്ചു. വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി.
ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.