മുനമ്പം : റവന്യു അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സത്യാഗ്രഹം നാൽപ്പത്തി മൂന്നാം ദിനത്തിലേക്ക് കടന്നു. വികാരി ഫാ. ആന്റണി സേവ്യർ തറയിൽ സിപി നാൽപ്പത്തി രണ്ടാം ദിനത്തിലെ നിരാഹര സമരം ഉദ്ഘാടനം ചെയ്തു.
പ്രദേശ വാസികളായ ഡോമിനിക് വർഗീസ്, ആന്റണി ലൂയിസ്, കുഞ്ഞുമോൻ ആന്റണി, ലിസി ആന്റണി, സോളി സെബാസ്റ്റ്യൻ, ഷേർളി വർഗീസ്, സിന്ധു ഹരിദാസ്, ജെസ്സി ജോസഫ്, സിജി ജിൻസൺ, ജിംസി ആന്റണി എന്നിവർ നിരാഹാരമിരുന്നു. ഇത് ഭാരതത്തിനു വേണ്ടിയുള്ള സമരമാണെന്നും, ആരെയും അന്ധമായി വിശ്വസിക്കാതെ ഭാരതത്തെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും പാലാ രൂപതാ മുട്ടം സെന്റ്. സേവ്യർസ് ഇടവക വികാരി ഫാ. ദേവസ്യച്ചൻ വട്ടപാലം പറഞ്ഞു.
പാലാ രൂപത മുട്ടം എകെസിസി അംഗങ്ങൾ, ഫാ. ക്ലിൻറ് വെട്ടിക്കുഴിയിൽ എംസിബിഎസ്, അൽമായ കൂട്ടായ്മ അംഗങ്ങൾ, മുല്ലപെരിയാർ ടണൽ സമരസമിതി പ്രസിഡന്റ് രമേഷ് രവി, വൈപ്പിൻ ഐഒസി സമര സമിതി അംഗം മാഗ്ലിൻ ഫിലോമിന, ബിജു കണ്ണിനാട്ട് എന്നിവർ ഐക്യ ദാർഢ്യവുമായി സമരപന്തലിൽ എത്തി.